ഞാനൊരു നായരാണ്. കാതില്‍ പൂടയില്ലാത്ത നായര്‍. കാതില്‍ പൂടയുള്ളത് അഭിമാനചിഹ്നമായി കാണാത്ത നായര്‍. കാതില്‍ പൂട മുളച്ചാല്‍, അതു ചീകിമിനുക്കി ചെമ്പരത്തിപ്പൂവ് വയ്ക്കുന്നതിനു പകരം, പൂട പ്ലക്ക് ചെയ്ത് നടക്കാന്‍ ആഗ്രഹിക്കുന്ന, എന്‍ എസ് എസുകാരനല്ലാത്ത നായര്‍. എന്‍ എസ് എസിന്റെ തലപ്പത്ത് സുകുമാരന്‍ നായര്‍ എന്ന ചങ്ങനാശ്ശേരി പോപ്പ് വാഴുന്നതുകൊണ്ട് എന്നേയും ആ നായരെപ്പോലെ ആരെങ്കിലും കാണുമോ എന്ന അപമാനം അനുഭവിക്കുന്ന നായര്‍.
പക്ഷെ, ജൂണ്‍ 27 ന് സുകുമാരന്‍നായര്‍ കാട്ടിയ ആ തന്റേടത്തെ അഭിനന്ദിച്ചേ മതിയാകൂ. സുകുമാരന്‍ നായര്‍ ഇറക്കിവിട്ടത് സുരേഷ്‌ഗോപി (നായരെ) ആണെങ്കിലും അടികൊണ്ടത് ബി ജെ പിക്കാണ്. അടികൊണ്ടത് ബി ജെ പിയ്ക്കാണെങ്കില്‍ നൊന്തത് ആര്‍ എസ് എസിനാണ്. നൊന്തത് ആര്‍ എസ് എസിനാണെങ്കിലും മുറിവേറ്റത് ബ്രാഹ്മണന്റെ ധാര്‍ഷ്ട്യത്തിനാണ്.
അതേ, ആര്‍ എസ് എസ് ഒരു ജാതീയ സംഘടനയാണ്. ബ്രാഹ്മണരുടെ സംഘടന. ഹിന്ദു ഐഡന്റിറ്റി ആര്‍ എസ് എസിന്റെ മുഖംമൂടി മാത്രമാണ്. അതിന്റെ ലക്ഷ്യം ബ്രാഹ്മണ്യത്തിന്റെ അധമമായ അധികാരമോഹമാണ്. ഹിന്ദുത്വവും ഇസ്ലാം-ക്രൈസ്തവ വിരോധവുമെല്ലാം അതിലേക്ക് എത്തുവാനുള്ള ഉപകരണങ്ങള്‍ മാത്രം. ഉപകരണങ്ങള്‍ക്കുള്ളില്‍ നിഗൂഢലക്ഷ്യം ഒളിപ്പിച്ചുവയ്ക്കാനുള്ള ഉപായം ബ്രാഹ്മണന് അറിയാം. ആ അറിവിന് നാലായിരം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആ അറിവ് ഒരു നുണയില്‍ നിന്നും തുടങ്ങുന്നു. ബ്രഹ്മാവ് ബ്രാഹ്മണനെ സ്വന്തം മുഖത്തില്‍ നിന്ന് സൃഷ്ടിച്ചു എന്നും അതുകൊണ്ടുതന്നെ ബ്രാഹ്മണന്‍ ശ്രേഷ്ഠനാണെന്നും ഉള്ള നുണ. ശ്രേഷ്ഠരായ ബ്രാഹ്മണ വിഭാഗത്തിലെ ഒരു കുഞ്ഞിന്റെ അപമൃത്യുവിന്റെ കാരണം തേടി രാമന്‍ ചെന്നെത്തിയത് തലകീഴായി കിടന്ന് തപസ്സു ചെയ്ത ശംഭുകന്റെ മുന്നിലാണ്. വേദമന്ത്രങ്ങള്‍ ഉരുക്കഴിയ്ക്കാനോ യാഗം ചെയ്യാനോ പാടില്ലാത്ത അധമന്‍ (ബ്രഹ്മാവിന്റെ കാലില്‍ നിന്ന് സൃഷ്ടിച്ചവന്‍) അതു ചെയ്തു എന്ന പാപത്തിന് രാജാവായ രാമന്‍ ശംഭുകനെ കൊന്നു. അപ്പോള്‍ ദൈവങ്ങള്‍ രാമനുമേല്‍ പുഷ്പവൃഷ്ടി നടത്തി; ഇഷ്ടമുള്ള വരം ചോദിക്കാമെന്ന് പറഞ്ഞു. താന്‍ കൊന്ന ശംഭുകന്റെ ശവശരീരത്തിന്റെ അടുത്തുനിന്നുകൊണ്ട് മരിച്ചുപോയ ബ്രാഹ്മണകുഞ്ഞ് ജീവിക്കട്ടെ എന്ന വരമാണ് രാമന്‍ ചോദിച്ചത്. വരം ലഭിച്ചു. ബ്രാഹ്മണകുഞ്ഞ് മരണത്തില്‍ നിന്ന് തിരിച്ചുവന്നു. ആ രാമനെയാണ് ആര്‍ എസ് എസുകാര്‍ക്കിഷ്ടം. ആ രാമന്റെ ക്ഷേത്രം പണിയാനാണ് ആര്‍ എസ് എസുകാര്‍ പ്രതിജ്ഞയെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ ജനസമൂഹത്തെ പരിമിഡായി കണക്കാക്കിയാല്‍ അതിന്റെ മുകളിലത്തെ നാലു ശതമാനമാണ് ബ്രാഹ്മണര്‍. ഏറ്റവും താഴെ യഥാര്‍ത്ഥ അടിത്തറ, താഴ്‌ന്ന വര്‍ണ്ണക്കാരാണ്. അതിനു മുകളിലെ വൈശനും അതിനു മുകളിലത്തെ ക്ഷത്രിയന്റെയും ഇടങ്ങള്‍ക്കു മുകളില്‍ ഏറ്റവും മുകളില്‍, ഉള്ള നാലുശതമാനം പേരാണ് നാലായിരത്തിലേറെ വര്‍ഷങ്ങളായി അവര്‍ക്കു താഴെയുള്ള ബഹുഭൂരിപക്ഷത്തിന്റെയും തലവര കുറിയ്ക്കുന്നത്; വിധി നിര്‍ണ്ണയിക്കുന്നത്.

1990ലെ ഒരു കണക്കനുസരിച്ച്, ജനസംഖ്യയില്‍ നാല് ശതമാനത്തിനു താഴെയുള്ള ബ്രാഹ്മണര്‍ 70 ശതമാനം സര്‍ക്കാര്‍ ജോലി ചെയ്യുന്നു. ഇതെല്ലാം ഗസറ്റഡ് റാങ്കിലുള്ളവയാണ്. ഡപ്യൂട്ടി സെക്രട്ടറി തലം മുതല്‍ മുകളിലുള്ള 500 ഉന്നത ഉദ്യോഗസ്ഥരില്‍ 310 പേര്‍ ബ്രാഹ്മണരാണ് (63%). 26 സംസ്ഥാന ചീഫ് സെക്രട്ടറിമാരില്‍ 19 പേരും ബ്രാഹ്മണരാണ്. 27 ഗവര്‍ണര്‍മാരില്‍ 13 പേര്‍ ബ്രാഹ്മണരാണ്. 16 സുപ്രീംകോടതി ജഡ്ജിമാരില്‍ 9 പേര്‍ ബ്രാഹ്മണരാണ്. 330 ഹൈക്കോടതി ജഡ്ജിമാരില്‍ 166 പേര്‍ ബ്രാഹ്മണരാണ്. 140 അംബാസഡര്‍മാരില്‍ 58 പേര്‍ ബ്രാഹ്മണരാണ്. ആകെയുള്ള 3300 ഐ എ എസ് ഓഫീസര്‍മാരില്‍ 2376 പേര്‍ ബ്രാഹ്മണരാണ്.
കണക്കുകള്‍ വ്യക്തമാക്കുന്ന കാര്യം ഇതാണ്. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ പദവികളില്‍ 63 ശതമാനത്തിലും ഉള്ളവര്‍ ജനസംഖ്യയുടെ 4 ശതമാനത്തിനു താഴെ മാത്രം വരുന്ന ബ്രാഹ്മണ സമുദായത്തില്‍ നിന്നാണ്. (Outlook, March 10, 2014).
ഇത്രയായിട്ടും ബ്രാഹ്മണസമുദായ സംഘടനയായ ആര്‍ എസ് എസ്. സന്തുഷ്ടരല്ലേ? എന്തിനാണവര്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ അസഹിഷ്ണുത കാട്ടുന്നത്?

ഇതിനുത്തരമാണ് ആര്‍ എസ് എസിന്റെ ജനനം. 1925 സെപ്തംബര്‍ 27 ന് വിജയദശമി നാളിലായിരുന്നു ആര്‍ എസ് എസ് സ്ഥാപിച്ചത്. ആറുപേരായിരുന്നു നാഗ്പൂരിലെ ആദ്യ മീറ്റിംഗില്‍ ഉണ്ടായിരുന്നത്. അവരുടെ ലക്ഷ്യം ബ്രാഹ്മണ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു. കാരണം, ബ്രിട്ടീഷ് ഭരണകാലത്തിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബ്രാഹ്മണരുടെ പിടി അയഞ്ഞുതുടങ്ങി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അവസാനവാക്കായിരുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ബ്രാഹ്മണന്‍ അല്ലായിരുന്നു. മാത്രമല്ല, ദളിതരുടെ രക്ഷകനും. 1920 ല്‍ ബാലഗംഗാധര തിലകന്‍ എന്ന ബ്രാഹ്മണനേതാവിന്റെ മരണശേഷം ഗാന്ധിയായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിച്ചത്.
ആര്‍ എസ് എസിനു രൂപം നല്‍കുന്ന കാലത്ത് മുസ്ലീങ്ങള്‍ നാഗ്പൂരിലും മറ്റും ഒരു ശക്തിയേ ആയിരുന്നില്ല. ജ്യോതിറാവു ഫൂലേ എന്ന സാമൂഹ്യപരിഷ്‌ക്കര്‍ത്താവ് നേതൃത്വം നല്‍കിയ ദളിതരുടെ മോചനമായിരുന്നു ചില ബ്രാഹ്മണര്‍ക്ക് ആര്‍ എസ് എസ് എന്ന ബ്രാഹ്മണസഭ ഉണ്ടാക്കാന്‍ പ്രേരണ നല്‍കിയത്. കാരണം, ജ്യോതിറാവു രൂപം നല്‍കിയ സത്യഷോഡക സമിതിയിലേക്ക് ഹിന്ദുമതത്തിലെ അവര്‍ണ്ണര്‍ കൂട്ടത്തോടെ ചേര്‍ന്നു. (പണ്ട്, ക്രിസ്തുവിനും മുമ്പ് ദളിതര്‍ ബുദ്ധമതത്തിലേക്ക് ചേര്‍ന്നതുപോലെ). ദളിതരാണ് ബ്രാഹ്മണന് സസുഖം വാഴാനുള്ള അടിത്തറ പാകുന്നത്. അത് ഇളകിയാല്‍ പിരമിഡിന്റെ മുകളിലെ നാലുശതമാനം മൂക്കുകുത്തി താഴെ വീഴും. അങ്ങനെയുണ്ടാകാനുള്ള സാധ്യത തടയുക എന്നതായിരുന്നു ആര്‍ എസ് എസിന്റെ ലക്ഷ്യം. അടിമകള്‍ എന്നെങ്കിലും തങ്ങള്‍ക്കെതിരെ തിരിയുമോ എന്നു ഭയക്കുന്ന ഉടമകളാണ് ബ്രാഹ്മണസഭയും അവരുടെ സംഘടനയായ ആര്‍ എസ് എസും. അതുകൊണ്ടുതന്നെയാണ് ഗാന്ധി ആര്‍ എസ് എസിന്റെ മുഖ്യശത്രു ആകുന്നതും. ദളിതരുടെ ഉന്നമനത്തിലൂടെ മാത്രമേ ഇന്ത്യയുടെ ഉയര്‍ച്ചയുണ്ടാകൂ എന്നു വാദിച്ച ഗാന്ധിയെ എതിര്‍ക്കാനുള്ള കെല്‍പ്പ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന ബ്രാഹ്മണര്‍ക്കോ, അടിച്ചമര്‍ത്തപ്പെട്ടവന്റെ ശക്തിയെക്കുറിച്ച് വാചാലമായി പ്രസംഗിച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ബ്രാഹ്മണ നേതൃത്വത്തിനോ ഇല്ലായിരുന്നു. അതുകൊണ്ടാണ് ആര്‍ എസ് എസുകാര്‍ ഗാന്ധിയെ കൊല്ലുമെന്ന വിചാരം ലഭിച്ചിട്ടും കോണ്‍ഗ്രസിലെ ബ്രാഹ്മണനേതൃത്വം നിശബ്ദത പാലിച്ചത്.

ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ മരണംവരെ ആര്‍ എസ് എസുകാരനായിരുന്നു. നാഥുറാമിനെക്കുറിച്ച് സഹോദരനും ഗാന്ധിവധക്കേസിലെ പ്രതിയുമായ ഗോപാല്‍ ഗോഡ്‌സെ പറയുന്നത് ഇങ്ങനെയാണ്: "All the brothers were in RSS. Nathuram, Dattathreya, my self and Govind. You can say we grew up in the RSS. rather than in our home... Nathuram said in his statement the he left the RSS. He said it because Golwalkar and the RSS. were in a lot of trouble after the murder of Gandhi. But he did not leave RSS.'' (Frontline, January 28, 1994). നാഥുറാം ഗോഡ്‌സെയുടെ ചിതാഭസ്മം ഇന്നും കേശവ് കുഞ്ചില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് ചിലര്‍ പറയുന്നു. സത്യം അറിയില്ല. ആര്‍ റ്റി ഐയ്ക്ക് കേശവ്കുഞ്ചില്‍ പ്രവേശനമില്ല.
1948 ഫെബ്രുവരി 27 ന് അന്നത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനയച്ച കത്തില്‍ ഇങ്ങനെ പറയുന്നു. ""His (Gandhi) assassination was welcomed by those of RSS.'' ഗാന്ധിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയ സവര്‍ക്കറുടെ മരണഘോഷയാത്രയില്‍ 2000 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി (Frontline, January 28, 1994).
ആര്‍ എസ് എസ് ഗാന്ധിയെ കൊന്നത് ഗാന്ധി മുസ്ലിംങ്ങളോട് കാണിച്ച സ്‌നേഹം കൊണ്ടല്ല. മറിച്ച് മുസ്ലിം സമുദായത്തിലേക്കും ക്രിസ്ത്യന്‍ സമുദായത്തിലേക്കും മതം മാറുന്നവര്‍ ഹിന്ദുമതത്തിലെ അവര്‍ണ്ണരാണെന്നതുകൊണ്ടാണ്.
1951- ല്‍ ആര്‍ എസ് എസ് അതിന്റെ രാഷ്ട്രീയ സന്തതിയെ പ്രസവിച്ചു. ഭാരതീയ ജനസംഘ്. രാഷ്ട്രീയ കാര്യങ്ങളില്‍ നേരിട്ട് ഇടപെടാതെ ആര്‍ എസ് എസിന്റെ ബ്രാഹ്മണ അജണ്ട നടപ്പിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യമുണ്ട് എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു ജനസംഘിന് രൂപം നല്‍കിയത്. ജനസംഘത്തിന്റെ പുതിയ മുഖമാണ് ബി ജെ പി. ഇതിനു പുറമെ അമ്പതിലേറെ സംഘടനകള്‍ ഉണ്ട് സംഘപരിവാറിന്റെ കീഴില്‍. സമസ്തമേഖലയിലും ബ്രാഹ്മണരുടെ നിയന്ത്രണമോ അവരുടെ ഇംഗിതത്തിനനുസരിച്ച് കാര്യങ്ങള്‍ നീക്കാനുള്ള ഇടമോ കണ്ടെത്തുകയാണ് ഈ സകല സംഘടനകളുടേയും നിഗൂഢലക്ഷ്യം. മുസ്ലീംങ്ങളില്‍ എത്തിച്ചേരാനായി 2002 ല്‍ രൂപീകരിച്ച മുസ്ലീം രാഷ്ട്രീയ മഞ്ചും ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഏകല്‍ വിദ്യാലയ ഫൗണ്ടേഷനും ആദിവാസികളെ സംഘടിപ്പിക്കുന്ന വനവാസി കല്യാണും ഒക്കെ ചെയ്യുന്നത് ഒരേ കാര്യമാണ്. മറ്റു മതത്തിലേക്ക് ഉള്ള മാറ്റം തടയുക. മതംമാറുന്നത് അവര്‍ണ്ണരാണ്. അവര്‍ണ്ണരില്‍ തീര്‍ത്ത അടിത്തറ ഇളകിക്കൂട. മറ്റു മതത്തിലേക്ക് മാറുന്നത് തടയാന്‍, ആവശ്യമെങ്കില്‍, ആള്‍ക്കാരെ ചുട്ടുകൊല്ലാനും ഈ സംഘടനകള്‍ തയ്യാറാകും. (സ്റ്റെയിന്‍സ് എന്ന വൈദികനെയും മക്കളേയും കാറിലിട്ട് ചുട്ടുകൊന്ന സംഭവം ഓര്‍ക്കുക.) ഇതിനെയൊന്നും ആര്‍ എസ് എസ് നേതൃത്വം അപലപിക്കില്ല.

വി പി സിംഗ് നടപ്പിലാക്കിയ മണ്ഡല്‍ കമ്മീഷന്‍ ആയിരുന്നു ബ്രാഹ്മണമേധാവിത്വത്തിനു കിട്ടിയ ഓര്‍ക്കാപ്പുറത്തുള്ള അടി. ജനസംഘ് കൂടി ഭാഗമായ മന്ത്രിസഭയാണ് മണ്ഡല്‍ നടപ്പിലാക്കിയത്. അതിനെതിരെയുള്ള മറുനീക്കത്തിന്റെ ഭാഗമായാണ് രാമക്ഷേത്ര നിര്‍മ്മാണം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അജണ്ടയില്‍ ആര്‍ എസ് എസ് ഇട്ടത്. തങ്ങളില്‍ നിന്ന് അകന്നുപോകാന്‍ സാധ്യതയുള്ള ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ്ണരെ മുഴുവന്‍ ഒറ്റക്കുടക്കീഴിലാക്കി അതിന് നേതൃത്വം കൊടുക്കാനുള്ള ബ്രാഹ്മണന്റെ കുടിലതന്ത്രമാണ് ബാബറി മസ്ജിദ് പൊളിച്ചതിലും നരഹത്യയിലും അവസാനിച്ചത്. അതിന്റെ കനല്‍ കേശവ്കുഞ്ചില്‍ ഇപ്പോഴും അണയാതെ സൂക്ഷിക്കുന്നുണ്ട്. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാന്‍.
ആര്‍ എസ് എസില്‍ കൂടെ അല്ലാതെയും ബ്രാഹ്മണര്‍ വിവിധ മേഖലകളില്‍ പിടിമുറുക്കുന്നുണ്ട്; അത് നാലായിരം വര്‍ഷമായി അധികാരം കൈയ്യാളിവന്ന ബ്രാഹ്മണന്റെ, ദീര്‍ഘവീക്ഷണമാണ്.
കാള്‍ മാര്‍ക്‌സ് കണ്ടുപരിചയപ്പെട്ട മുതലാളി - തൊഴിലാളി ബന്ധം ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് ഇന്ത്യയില്‍ കമ്മ്യൂണിസം വളര്‍ന്നത്. അത് ജന്മിയും കുടിയാനും തമ്മിലുള്ള ഉടമ-അടിമ ബന്ധമായിരുന്നു. അടിമകള്‍ അവര്‍ണ്ണരും ഉടമകള്‍ ബ്രാഹ്മണരും (ഉദാ: - കേരള ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന നമ്പൂതിരിമാരായിരുന്നു കേരളത്തിലെ ഭൂമിയുടെ 70 ശതമാനത്തിലേറെ കൈവശം വച്ചിരുന്നത്.) അടിയാന്‍മാരുടെ മോചനമായിരുന്നു കമ്മ്യൂണിസത്തിലൂടെ ഇന്ത്യയില്‍ നടത്താന്‍ ശ്രമിച്ചത്; കേരളത്തില്‍ നടത്തിയത്. ആ സമരമാകട്ടെ, പ്രധാനമായും, ബ്രാഹ്മണര്‍ക്കെതിരെയായിരുന്നു. കാരണം, അവരായിരുന്നു ഭൂപ്രഭുക്കന്‍മാര്‍. രസകരമായ കാര്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ എത്തിയതും ഇതേ ബ്രാഹ്മണരായിരുന്നു. ഡാങ്കെയും രാജേശ്വരറാവുവും ഇ എം എസും (ഇപ്പോളിതാ, യെച്ചൂരിയും).
ഇതിലേറെ രസകരമാണ് ബ്രാഹ്മണ്യത്തിനെതിരെ തമിഴ്‌നാട്ടില്‍ ഉണ്ടായ ദ്രാവിഡ മുന്നേറ്റം. അവര്‍ണ്ണര്‍ മഹാഭൂരിപക്ഷമുള്ള തമിഴ്‌നാടിന്റെ മിക്ക നേതാക്കളും ബ്രാഹ്മണരായിരുന്നു. രാമസ്വാമി നായ്ക്കര്‍ രൂപം നല്‍കിയ ദ്രാവിഡ കഴകം പിന്നെ ദ്രാവിഡ മുന്നേറ്റ കഴകമായി, അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകമായി, ഇപ്പോള്‍ തമിഴ് അയ്യങ്കാര്‍ സ്ത്രീയായ ജയലളിതയില്‍ എത്തിനില്‍ക്കുന്നു. അവര്‍ണ്ണനായ കരുണാനിധിയുടെ ദ്രാവിഡ മുന്നേറ്റ കഴകം ചരിത്രമായിത്തീരാന്‍ കുറച്ചുനാള്‍ മാത്രമേ അവശേഷിയ്ക്കുന്നുള്ളു.
ആര്‍ എസ് എസിന്റെ ബ്രാഹ്മണ രാഷ്ട്രീയം എന്‍ എസ് എസിന്റെ ആസ്ഥാനത്ത് വേണ്ട എന്ന് സുകുമാരന്‍ നായര്‍ മറ്റൊരു നായരായ സുരേഷ് ഗോപിയോട് പറഞ്ഞപ്പോള്‍, പെരുന്ന നായര്‍, യഥാര്‍ത്ഥത്തില്‍ അടികൊടുത്തത് കേശവ്കുഞ്ചിലെ ബ്രാഹ്മണ ശ്രേഷ്ഠനായ മോഹന്‍ ഭഗവത്തിനായിരുന്നു. അത്, ആ അര്‍ത്ഥത്തില്‍ സുകുമാരന്‍ നായര്‍ മനസ്സിലാക്കിക്കാണുമോ എന്ന് സംശയമുണ്ട്. കാരണം, ചേട്ടന്‍ ബാവയുടെ അനിയന്‍ ബാവ, കണിച്ചുകുളങ്ങര പോപ്പ്, ഇതേ ആര്‍ എസ് എസിന്റെ കൊടിയ ബ്രാഹ്മണ വിഷം പേറുന്ന വിശ്വഹിന്ദുപരിഷത്തുമായി വിവാഹ ഉടമ്പടിയില്‍ ഒപ്പുവച്ചത് ഈയടുത്ത കാലത്താണ്. ബ്രാഹ്മണന്റെ ഓരോ മണി അരിയിലും ദളിതന്റെ വിയര്‍പ്പിന്റെ, അപമാനത്തിന്റെ, വേദനയുടെ വിലയുണ്ട് എന്ന കാര്യം ഈഴവസമുദായ നേതാവായ വെള്ളാപ്പള്ളി തിരിച്ചറിയുന്നില്ല. ഇത്തരം പൊങ്ങുതടിയില്‍ കയറിയാണ് ബ്രാഹ്മണന്‍ എന്നും അവന്‍ ആഗ്രഹിക്കുന്ന തീരത്തണയുന്നത്. അവന് പൂര്‍ണ്ണ നിയന്ത്രണമുള്ളിടത്ത് അവന് വെള്ളാപ്പള്ളിയെപ്പോലുള്ള പൊങ്ങുതടികളുടെ ആവശ്യമില്ല. ബ്രാഹ്മണന്റെ നിഗൂഢലക്ഷ്യങ്ങള്‍ മനസ്സിലാക്കാന്‍ ത്രാണിയില്ലാത്ത അവര്‍ണ്ണന്‍ കാക്കിനിക്കറും വെള്ളഷര്‍ട്ടും ധരിച്ച് നില്‍പ്പുണ്ട്. അവരോട് പറഞ്ഞാല്‍ മതി. അവര്‍ എത്ര ഗോധ്ര വേണമെങ്കിലും ഞൊടിയിടകൊണ്ട് ഉണ്ടാക്കും. എത്രപേരെ വേണമെങ്കിലും ചുട്ടുകൊല്ലും. എല്ലാം ഭാരതാംബയ്ക്ക് എന്ന വിശ്വാസത്തോടെ, കുറ്റബോധമില്ലാതെ, ഉറങ്ങിക്കൊള്ളും.

അങ്ങനെയുള്ളവരാണ് നമ്മുടെ പാവം രാജേഷും സുരേന്ദ്രനും ശ്രീധരന്‍പിള്ളയുമൊക്കെ. അവര്‍ ചാനലുകളിലൂടെ മാത്രം ആര്‍ എസ് എസിനുവേണ്ടി സംസാരിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. അവരാണ് പെരുന്നയിലെ പോപ്പിനെതിരെ ശബ്ദമുയര്‍ത്തിയത്. അവരോടും, പിന്നെ ഒരു സ്ഥാപനത്തില്‍ ഇടിച്ചുകയറിച്ചെന്ന് സ്വയം അപമാനിതനായി ('ഹൃദയം തകര്‍ന്നുപോയ') സുരേഷ് ഗോപിയോടും ഒരു ചോദ്യം. നിങ്ങള്‍ക്കാര്‍ക്കെങ്കിലും നാഗ്പൂരിലെ കേശവ്കുഞ്ചില്‍ കടന്നുകയറി അവിടുത്തെ പോപ്പായ മോഹന്‍ഭഗവത്തിനെ കാണാന്‍ കഴിയുമോ? അനുവാദമില്ലാതെ ചെല്ലുന്നത്, രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിക്കാണെങ്കിലും, കേശവ് കുഞ്ചില്‍ പ്രവേശനം ലഭിക്കണമെന്നില്ല.
വെറുതെ തമാശയ്ക്ക് ഒരു ചോദ്യം. ഇന്ത്യയില്‍ എവിടെയും പറപ്പിക്കാവുന്ന ദേശീയ പതാക കേശവ് കുഞ്ചില്‍ പറത്താമോ, രാജേഷിനും സുരേന്ദ്രനും?
ഈ ചോദ്യം പണ്ട് കാശ്മീരില്‍ ദേശീയ പതാക നാട്ടാന്‍ പോയി ഭീരുവായി തിരിച്ചുവന്ന ബി ജെ പി പ്രസിഡന്റും നേതാവും ബ്രാഹ്മണനുമായ മുരളീ മനോഹര്‍ ജോഷിയോട് പലരും ചോദിച്ചിരുന്നതാണ്. ജോഷിയ്ക്ക് നാളിതുവരെ ഉത്തരം കൊടുക്കാനായിട്ടില്ല. പിന്നെയാണോ ചാനല്‍ ചര്‍ച്ചകളിലെ കൂലിത്തല്ലുകാരായ രാജേഷിനും സുരേന്ദ്രനും ശ്രീധരന്‍പിള്ളയ്ക്കും?
സുകുമാരന്‍നാര്‍ പ്രകടമായും മണ്ടനാണ്. അയാളുടെ ബോഡി ലാംഗ്വേജില്‍ അല്‍പ്പത്തത്തിലൂന്നിനില്‍ക്കുന്ന ധാര്‍ഷ്ട്യം വളരെ വ്യക്തമാണ്. അപ്പോഴും, അയാളാണതു ചെയ്തത്. ഒരടി. ഇത്തരം മണ്ടന്‍മാരെ നമുക്ക് ആവശ്യമുണ്ട്. അവര്‍ക്കു മാത്രമേ അതു ചെയ്യാനാകൂ. ആ പ്രവൃത്തിയിലൂടെ സുകുമാരന്‍നായര്‍ കൊടുത്ത സന്ദേശം നായന്‍മാരുടെ മുഴുവന്‍ പിന്‍ബലം ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാലിന് ഇല്ല എന്നതാണ്. അരുവിക്കര മണ്ഡലത്തിലെ ഈഴവരുടെ വോട്ടുകള്‍ വെള്ളാപ്പള്ളി എന്ന വെനീസിലെ വ്യാപാരിയിലൂടെ ഉറപ്പിച്ച ബ്രാഹ്മണ്യത്തിന് അത് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞു. അത്തരം ഒരു കൂട്ടിക്കൊടുപ്പ് കച്ചവടത്തിനാണ്, ഒരു പക്ഷെ, കാര്യമറിയാതെ സുരേഷ് ഗോപിയും വന്നത്. വെള്ളാപ്പള്ളിയെപ്പോലെ വിലപേശാത്തത് സുകുമാരന്‍ നായര്‍ക്ക് മാത്രമല്ല നാടിനും നന്നായി. Fools rush in where angels fear to tread in.
ഇതെഴുതുമ്പോഴും ഞാനഭിമാനിക്കുന്നു. കേരളത്തില്‍ ഇനിയും ഒരു ബി ജെ പി എം എല്‍ എയോ എം പിയോ ഇല്ലല്ലോ! അതുകൊണ്ടാണോ കേരളത്തെ Gods’ own country എന്ന് വിളിക്കുന്നത്?

(